കൊച്ചി: റെയില്‍വേയുടെ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമായി ടൂര്‍ ടൈംസുമായി സഹകരിച്ച് 11 ദിവസത്തെ ഓണക്കാല പാക്കേജ് ടൂര്‍ പ്രഖ്യാപിച്ചു.
ഡൽഹി, ആഗ്ര, ജയ്പുര്‍, അമൃത്സര്‍, സ്റ്റാച്യൂ ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങൾ ഉള്‍പ്പെടുത്തിയുള്ള യാത്ര ഓഗസ്റ്റ് 20ന് പുറപ്പെടും.
സ്ലീപ്പര്ക്ലാസിന് 28,750 രൂപയും തേര്‍ഡ് എസിക്ക് 39,950 രൂപയും സെക്കന്‍ഡ് എസിക്ക് 49,950 രൂപയും ഫസ്റ്റ് എസിക്ക് 58,950 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. ബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും: 7305858585.